ന്യൂയോര്‍ക്ക്: യൂട്യൂബില്‍ തിരയുമ്പോള്‍ ചിലപ്പോള്‍ നാം ആവശ്യപ്പെടുന്ന വീഡിയോകളായിരിക്കില്ല നമുക്കു ലഭിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ വീഡിയോകള്‍ക്ക് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്.
എന്നാല്‍ ഈ പ്രശ്‌നത്തിന് യൂട്യൂബ് ഇപ്പോള്‍ പരിഹാരം കണ്ട് കഴിഞ്ഞു.
അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയിരിക്കുന്നത്.
തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ സാങ്കേതികമായ മാറ്റങ്ങളാണ് യൂട്യുബ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത്.