കൊച്ചി: യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ ജാതിപരമായി അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് അനീഷ് അന്‍വര്‍ ഉണ്ണി വ്‌ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.
ഉണ്ണി വ്‌ലോഗ്‌സ് എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഉണ്ണി വ്‌ലോഗ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അന്‍വര്‍ക്കെതിരെ കേസ് എടുത്തത്.
ജനുവരിയില്‍ ആണ് രാസ്ത എന്ന അനീഷ് അന്‍വര്‍ ചിത്രം റിലീസ് ചെയ്തത്. അന്നേദിവസം തന്നെ റിവ്യു പറഞ്ഞ് ഉണ്ണി വ്‌ലോഗ്‌സും എത്തി. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയും ചെ്തു. ഉണ്ണി വ്‌ലോഗ്‌സിനെ അനീഷ് അന്‍വര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസിലേക്കും കോടതയിലേക്കും കേസ് എത്തുക ആയിരുന്നു. ഉണ്ണി വ്‌ലോഗ്‌സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായത്.
സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കിയ ചിത്രമാണ് രാസ്ത. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.