കാലിഫോര്‍ണിയ: അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യചെയ്തതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് . അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.
YouTube shooting: Four shot at California HQ, female suspect dead https://t.co/oPVNGyWNak pic.twitter.com/9Rwt6XDJ77
— BBC News (World) (@BBCWorld) April 3, 2018
1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്തുള്ളത്. ആക്രമമണത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി. പ്രദേശത്ത് പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.