പ്രധാന മന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥിനിക്കെതിരെ യുവമോര്‍ച്ച പരാതി നല്‍കി

shehla

ന്യൂഡല്‍ഹി: പ്രധാന മന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥിനിക്കെതിരെ യുവമോര്‍ച്ച പരാതി നല്‍കി. രാജീവ് ഗാന്ധിയെ വധിച്ച മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരിയും ആര്‍എസ്എസും ചേര്‍ന്ന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ജെഎന്‍യു വിദ്യാര്‍ഥി നേതാവായ ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ബിജെപി യുവമോര്‍ച്ച വിഭാഗം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഈ മാസം 9നാണ് ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തത്. പരാതി പോലീസ് സ്വീകരിച്ചെങ്കിലും ഷെഹ്ലയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് സൂചന. യാഥാര്‍ത്ഥ്യമെന്തെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Top