ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് പരീക്ഷയായ യോയോ ടെസ്റ്റ് മൂന്ന് താരങ്ങള്‍ കൂടി പാസായി. പേസ് ബൗളര്‍മാരായ സിദ്ധാര്‍ത്ഥ് കൗള്‍, ജസ്പ്രീത് ബുംറ, സുരേഷ് റെയ്‌ന എന്നിവരാണ് ബെംഗളൂരുവില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റ് പാസായത്.
ബിസിസിഐ യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് താനുള്‍പ്പെടെ മൂന്ന് താരങ്ങള്‍ യോയോ ടെസ്റ്റ് പാസായെന്ന വാര്‍ത്ത ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് കൗള്‍ ആണ് പുറത്തുവിട്ടത്. ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന/ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളാണ് നിലവില്‍ യോയോ ടെസ്റ്റ് പാസായിരിക്കുന്ന കൗള്‍, ബുംറ, എന്നിവര്‍. അതേ സമയം ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ മാത്രമാണ് റെയ്‌നയുള്ളത്.
Excited Mein Aidaaa ? Cleared the Yo Yo Test. Can't wait to share the dressing room with these fine gentlemen 🙂 #FitnessTest ?@ImRaina @Jaspritbumrah93 pic.twitter.com/PF2t7NKVSg
— Siddharth Kaul (@sidkaul22) June 15, 2018
ഈ മാസം ഇരുപത്തിയേഴാം തിയതിയാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പര ആരംഭിക്കുക. ജൂലൈ മൂന്നിന് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയും, ശേഷം പന്ത്രണ്ടാം തീയതി അവര്‍ക്കെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കും തുടക്കമാകും.