ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ഹിമാലയന്‍ മേഖലയില്‍ സംയുക്ത സൈനിക അഭ്യാസം നടത്തുകയാണ് ഇന്ത്യയും അമേരിക്കയും. യുദ്ധ അഭ്യാസ് 2018 എന്ന് വിളിക്കുന്ന പരിപാടി നിലവിലെ ഏറ്റവും ദീര്‍ഘമായ സൈനിക അഭ്യാസമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിനാലാമത് സൈനിക അഭ്യാസമാണിത്. ഈ മാസം 29ന് പരിപാടി അവസാനിക്കും.
തീപ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടുക, അതിന് സജ്ജരാവുക എന്നതാണ് സൈനികാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്താനും ഇതില്‍ പരിശീലിക്കും.
Ex #YudhAbhyas2018, Indo-US Combined Training Exercise commenced at Chaubattia, Uttarakhand with a glittering opening ceremony. The annual exercise aims to practice
Counter #Insurgency #Operations under #UnitedNations mandate.#USarmy #IndianArmy @PIB_India @SpokespersonMoD pic.twitter.com/6ScdcP3044— ADG PI – INDIAN ARMY (@adgpi) September 16, 2018
350 അമേരിക്കന്‍ പട്ടാളക്കാരാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഇന്ത്യയില്‍ നിന്നും ഗരുഡ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
ഒരു രാജ്യത്തിന് മറ്റേതിന്റെ സൈനിക രീതികളും ഉപകരണങ്ങളും ഡ്രില്ലുകളും ആയുധങ്ങളും പരസ്പരം പരിചയപ്പെടാന്‍ അവസരമുണ്ട്.