കൊച്ചി: കന്യാത്രീകളുടെ സമരത്തില്‍ പങ്കെടുത്ത മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരായ നടപടിയില്‍ പ്രികരണവുമായി യൂഹാനോന്‍. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും ഒപ്പമുണ്ടാകുമെന്നും യുഹാനോന്‍ റമ്പാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം. എങ്കിലും ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും യൂഹാനോന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് യൂഹാനോന്‍ റമ്പാനെ വിലക്കി. കത്തോലിക്കാ സഭയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്.