തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം.

കളക്ടറേറ്റിന്റെ വരാന്തയില്‍ കിടന്ന് പ്രതിഷേധിച്ച പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മാത്തൂര്‍ ദേവസ്വത്തിന്റേത് ഉള്‍പ്പടെ നിരവധി ഭൂമി കൈയേറ്റങ്ങള്‍ നടത്തിയ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

മുഖ്യമന്ത്രി പണം വാങ്ങിയാണ് തോമസ് ചാണ്ടിക്ക് ഒത്താശ ചെയ്യുന്നതെന്നും, രാജിവയ്ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

Top