ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്കെതിരെ ക്രിമിനല്‍ കേസുമായി യുവ മോര്‍ച്ച

ബംഗളൂരു: പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി കര്‍ണാടക യുവ മോര്‍ച്ച.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും പങ്കുണ്ടെന്ന ഗുഹയുടെ പ്രസ്താവനയ്ക്കെതിരായാണ് കേസ്.

രാമചന്ദ്ര ഗുഹ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് യുവ മോര്‍ച്ച വക്കീല്‍നോട്ടീസ് അയച്ചു.

സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സമീപകാല കൊലപാതകങ്ങളില്‍ ആര്‍എസ്എസിന് പങ്കുണ്ട്. സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്നും രാമചന്ദ്ര ഗുഹ ആരോപിച്ചിരുന്നു.

Top