yuvamorcha march on secreteriate

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സെക്രട്ടറിയേറ്റിനു സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളി നീക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു.

യൂത്ത് കോണ്‍ഗ്രസും അല്‍പ്പ സമയത്തിനകം പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.

Top