തിരുവനന്തപുരം: മന്ത്രി എ.സി മൊയ്ദീനെതിരെ യുവമോർച്ച പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം.
ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീണാണ് പ്രതിഷേധിച്ചത്.