പുതിയ തമിഴ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതിനായി ഇളയരാജയും മക്കളായ യുവന്‍ ശങ്കര്‍ രാജയും, കാർത്തിക് രാജയും ഒന്നിക്കുന്നു. ട്വിറ്ററിലൂടെ യുവന്‍ ശങ്കര്‍ രാജയാണ് പുതിയ സംഗീത സംവിധാനത്തിന്റെ കാര്യം വ്യക്തമാക്കിയത്.
On this honourable happy occasion we @YSRfilms are delighted to announce our next project with my father Ilayaraja,brother Karthikraja and myself scoring music together for the first time for my production venture #Maamanidhan staring @i_vijaysethu directed by @seenuramasamy
— Yuvanshankar raja (@thisisysr) January 26, 2018
സീനു രാമസാമി സംവിധാനം ചെയ്യുന്ന മാമനിധൻ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. വിജയ് സേതുപതിയാണ് സിനിമയിലെ നായകൻ. യുവൻ വൈഎസ്ആർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.