സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ‘ബോള്‍ട്ട്’ ഇളക്കിയ യുവരാജിന്റെ ;ഈ ഓര്‍മ്മയ്ക്ക് 16 വയസ്സ്

പ്രവചനങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍, ആരും തന്നെ ഇന്ത്യയെ ഒരു എതിരാളികളായി കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ ടീം മറ്റുള്ളവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കപ്പ് ഉയര്‍ത്തുന്നത് നാം കണ്ടു.

ലോക ക്രിക്കറ്റില്‍ മാച്ച് വിന്നിംഗ് കേപ്പബിലിറ്റിയുള്ള താരങ്ങളില്‍ ഒരാളാണ് യുവരാജ് സിംഗ്. അത് ഒരിക്കല്‍ കൂടി അടിവരയിടുന്ന കാഴ്ചയാണ് ആദ്യ ടി20 ലോകകപ്പില്‍ കണ്ടത്. സെപ്തംബര്‍ 19ന് ഡര്‍ബന്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കാനെത്തിയപ്പോള്‍ ആരും കരുതിയിരുന്നില്ല ക്രിക്കറ്റ് ചരിത്രത്തിലെ വലിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുമെന്ന്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി.

നാലാം പന്ത് ഫുള്‍ ടോസ് എറിഞ്ഞ ബ്രോഡിനെ യുവി അനായാസം സിക്‌സര്‍ പറത്തി. ഇതോടെ ക്യാമറ കണ്ണുകള്‍ ഫീല്‍ഡ് ചെയ്തിരുന്ന ഫ്‌ളിന്റോഫിന്റെ മുഖം ഒപ്പിയെടുത്തു. അഞ്ചാം പന്ത് യുവിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി മിഡ്വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടന്നു. ആറാമത്തെയും അവസാനത്തെയും പന്തും ലോങ്ഓണിന് മുകളിലൂടെ അതിര്‍ത്തികടന്നതോടെ കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രി ആര്‍ത്തുവിളിക്കുകയായിരുന്നു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം വേഗത്തില്‍ 50 തികച്ച റെക്കോഡും. യുവിയെ ചൊറിഞ്ഞാല്‍ ഗതി എന്തായിരിക്കുമെന്ന് ഫ്‌ലിന്റോഫ് ശരിക്കും തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. ഈ ഓര്‍മ്മയ്ക്ക് ഇന്ന് 16 വയസ്സ് തികയുന്നു.

 

Top