മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിന് മുമ്പ് രോഹിത് ശര്‍മയ്ക്ക് മുന്നറിയിപ്പുമായി യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് രോഹിത്തിനുള്ള മുന്നറിയിപ്പ് നല്‍കിയത്. പെര്‍ത്ത് ടെസ്റ്റിലും താങ്കള്‍ 37 റണ്‍സടിച്ച് പുറത്തായാല്‍ ദാ ഇതുപോലെ കഴുത്തുപിടിച്ചു ഞെരിക്കുമെന്നാണ് യുവരാജിന്റെ ട്വീറ്റ്.
Happy birthday to the eternal superstar @YUVSTRONG12 pic.twitter.com/DEVyT7heqr
— Rohit Sharma (@ImRo45) December 12, 2018
യുവരാജിന്റെ പിറന്നാള്‍ ദിനത്തില്‍ രോഹിത് ട്വിറ്ററിലൂടെ ജന്‍മദിനാശംസ നേര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് പെര്‍ത്ത് ടെസ്റ്റിലെങ്കിലും മികവു കാട്ടിയില്ലെങ്കില്‍ കഴുത്തുപിടിച്ചു ഞെരിക്കുമെന്ന് യുവി ട്വീറ്റ് ചെയ്തത്. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമില്‍ തിരികെയെത്തിയ രോഹിത്തിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സടിച്ച രോഹിത് നഥാന്‍ ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സെടുത്ത് ലിയോണിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനത്തിനെതിരെ വിമര്‍ശനമുയരുമ്പോഴാണ് യുവിയുടെ തമാശ ട്വീറ്റ്.