പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാവരും തിരക്കിലാണ്. ഏവരേയും പോലെ ആഘോഷങ്ങളുടെ തിരക്കിലാണ് ക്രിക്കറ്റിലെ താരങ്ങളും. 2018-നെ വരവേല്‍ക്കാന്‍ തയ്യാറായി സച്ചിനും. യുവരാജ് സിങ്ങിനും അജിത് അഗാര്‍ക്കറിനുമൊപ്പമാണ് സച്ചിന്‍ തന്റെ ഇത്തവണത്തെ പ്രീ ന്യൂ-ഇയര്‍ പാര്‍ട്ടി ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം മൂവരും ഒന്നിച്ച രാവില്‍ നിന്നുളള ഫോട്ടോ യുവി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമാശകള്‍ നിറഞ്ഞ മനോഹരമായ ഒരു രാത്രി സമ്മാനിച്ചതിന് സച്ചിന് നന്ദിയെന്നും യുവരാജ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. യുവി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു.
യുവരാജും, അഗാര്‍ക്കറും സച്ചിനും പല മത്സരങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു. സച്ചിനും അഗാര്‍ക്കറും ക്രിക്കറ്റില്‍നിന്നും വിരമിച്ചു കഴിഞ്ഞു. യുവരാജ് ആകട്ടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുളള കഠിന പരിശ്രമത്തിലുമാണ്. ചികിതയുടെ ഭാഗമായി യുവരാജ് കുറച്ച് നാളത്തെ വിശ്രമത്തിലായിരുന്നു. 2019 വരെ ക്രിക്കറ്റില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവി വ്യക്തമാക്കുന്നു.