ഏറ്റവും അനായാസം ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്സ്മാന്‍ രോഹിത്താണ്: യുവരാജ് സിങ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇപ്പോള്‍ ഏറ്റവും അനായാസം ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്സ്മാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയാണെന്നാണ് യുവരാജ് പറഞ്ഞത്.

ഇത്രയും മികച്ച രീതിയില്‍ ഷോട്ടുകള്‍ കളിക്കുന്ന കാര്യത്തില്‍ മറ്റാരും രോഹിത്തിന്റെ അടുത്തെത്തില്ലെന്നുമാണ് താരം പറഞ്ഞത്. വളരെ ക്ലീനായും സുന്ദരമായുമാണ് രോഹിത് ഷോട്ടുകള്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും പറഞ്ഞു.

കൂടാതെ വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരെല്ലാം മികച്ച ബാറ്റ്സ്മാന്‍മാര്‍ ആണെന്നും യുവി വ്യക്തമാക്കി. പക്ഷെ രോഹിത്തിനെപ്പോലെ സിംപിളായി, സൗന്ദര്യാത്മകമായി ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്കൊന്നും സാധിക്കില്ലെന്നും യുവി അഭിപ്രായപ്പെട്ടു.

Top