വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഓഖി ദുരന്തം തടസം സൃഷ്ടിച്ചതായി അദാനി ഗ്രൂപ്പ്

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഓഖി ദുരന്തം തടസമായതായാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി വൈകാന്‍ കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. കത്ത് സ്വതന്ത്ര എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്. ഡിസംബറില്‍ പദ്ധതി തീര്‍ന്നില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ വീതം സര്‍ക്കാരിന് നല്‍കേണ്ടതായും വരും.

Top