സഹീര്‍ ഖാനും, ബോളിവുഡ് താരവും മോഡലുമായ സാഗരികയുമായുള്ള വിവാഹം നവംബര്‍ 27നാണ്.
ഏതു മതാചാര പ്രകാരമായിരിക്കും വിവാഹമെന്ന ചോദ്യത്തിന് താരങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
തങ്ങളുടേത് നിക്കാഹോ മതാചാരപ്രകാരമുള്ള വിവാഹം ആയിരിക്കില്ലെന്നാണ് സഹീര്‍ പറഞ്ഞത്.
കോടതി വഴിയുള്ള ഒരു കൂടിച്ചേരല്‍ മാത്രമായിരിക്കും അതെന്നാണ് സഹീര്‍ പറഞ്ഞത്.
നിക്കാഹില്‍ നിന്നും സാത് ഫെറാസില്‍ നിന്നും തങ്ങള്‍ ഇരുവരും വിട്ടുനില്‍ക്കുമെന്നും, മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം തങ്ങള്‍ ഒരുമിക്കുമെന്നും താരം പറഞ്ഞു.