വാക്കുകളുടെ ശക്തി പലര്‍ക്കും അറിയില്ല, എല്ലാവര്‍ക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത്

ടന്‍ ആമിര്‍ഖാന്റെ സിനിമയായ ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് സിനിമാ മേഖലയില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയ നടിയാണ് സൈറ വാസിം.

തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൈറ ട്വീറ്റ് ചെയ്തിരുന്നു. തന്നെയും തന്റെ കഥാപാത്രങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരോടൊക്കെ നന്ദിയുണ്ടെന്നും, പക്ഷേ പ്രശംസ തന്റെ വിശ്വാസത്തിന് എതിരാണെന്നും സൈറ കുറിച്ചിരുന്നു.

ഇതിന് പിന്നാലെ സൈറയെ വിമര്‍ശിച്ചും പരിഹസിച്ചും ഒട്ടനവധി പേര്‍ രംഗത്തെത്തി. ഇതിന് മറുപടി പറയുകയാണ് താരം.

”വാക്കുകളുടെ ശക്തി എന്താണെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ചില വാക്കുകളും നിലവാരം കെട്ട തമാശകളുമെല്ലാം മറ്റുള്ളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേല്‍പ്പിക്കും. എല്ലാവര്‍ക്കും നിങ്ങളുടെ രൂക്ഷമായ പരിഹാസങ്ങളെ അതിജിവിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത്.”

അഭിനയം വിടുകയാണെന്ന് അറിയിച്ച് ഈയടുത്താണ് സൈറ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അള്ളാഹുവിന് നിരക്കാത്ത ഒരു പ്രവൃത്തിയും താന്‍ ചെയ്യില്ല. ദൃഢചിത്തയായിരിക്കാനും നല്ലൊരു മുസ്ലീമായി ജീവിക്കാനും മരിക്കാനും തന്നെ അനുവദിക്കണമെന്നുമാണ് സൈറ അന്ന് പറഞ്ഞത്.

ഷൊണാലി ബോസ് സംവിധാനം ചെയ്ത ‘ദ് സ്‌കൈ ഈസ് പിങ്ക്’ എന്ന സിനിമയാണ് സൈറയുടെ അവസാനം ഇറങ്ങിയ സിനിമ.

Top