കൊച്ചി: സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ സക്കീര്‍ ഹുസൈനെ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറിയാക്കാന്‍ തീരുമാനം.
സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റും ജില്ലാക്കമ്മിറ്റിയുമാണ് തീരുമാനമെടുത്തത്.
കളമശ്ശേരിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ പുറത്താക്കിയിരുന്നു. പാര്‍ട്ടി നിശ്ചയിച്ച അന്വഷണ കമ്മീഷന്‍ സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുനര്‍ നിയമനം നടത്തിയത്.