Zakir Naik slaps Arnab Goswami with Rs 500-crore defamation notice for running ‘hate campaign’

ഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ചാനലിനുമെതിരെ വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

അര്‍ണാബ് ഗോസ്വാമി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണം നടത്തുന്നുവെന്നുമാണ് സാക്കിര്‍ നായിക്കിന്റെ ആരോപണം.

ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും തന്റേയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ടൈംസ് നൗ സിഇഒ അവിനാശ് കൗള്‍, ടൈംസ് ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സാക്കിര്‍ നായിക്കിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ സൂചിപ്പിച്ചു.

Top