മുംബൈ: ധാക്ക ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ക്ക് ആക്രമണം നടത്താന്‍ പ്രചോദനമായത് സക്കീര്‍ നായികിന്റെ പ്രസംഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സക്കീറിന്റെ പ്രസംഗത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉത്തരവായി.
സക്കീറിന്റെ മുംബൈ ഓഫീസിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ ഡോണ്‍ഗരിയില്‍ സ്ഥിതിചെയ്യുന്ന ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനു സുരക്ഷ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല.
അവാമി ലീഗ് നേതാവിന്റെ മകനും ധാക്കയില്‍ ഭീകരാക്രമണം നടത്തിയവരില്‍ ഒരാളുമായ രോഹന്‍ ഇംതിയാസ് സക്കീര്‍ നായിക്കിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശില്‍ നിരവധി ആരാധകരുള്ള പ്രഭാഷകനാണു അദ്ദേഹം.
താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയുന്നത് അടിസ്ഥാന രഹിതമാണെന്ന് ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ
സക്കീര്‍ പറഞ്ഞു.
നിരവധിപ്പേര്‍ അനുയായികളായുണ്ട് എന്നില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് വരുന്നവരുണ്ടാകാം.
എന്നാല്‍, അവരെയെല്ലാം എനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സക്കീര്‍ നായികിന്റെ പ്രസംഗം പരിശോധിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.