റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല; ശക്തമായ ചെറുത്തുനില്‍പ്പിന് യുക്രൈന്‍ ജനതയെ അഭിനന്ദിക്കുന്നു: സെലന്‍സ്‌കി

കീവ്: ബോംബുകള്‍ കൊണ്ടും മിസൈലുകള്‍ കൊണ്ടും റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. യുക്രൈനെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യ സൈന്യത്തെ അയച്ചിരിക്കുന്നതെന്നും എന്നാല്‍ ഇതു ഫലം കാണില്ലെന്നും, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്‌കി പറഞ്ഞു.

ആറായിരം റഷ്യന്‍ സൈനികരാണ് ഇതുവരെ മരിച്ചത്. എന്തിനു വേണ്ടി? യുക്രൈനെ കീഴടക്കാനോ? അത് അസാധ്യമാണ്- സെലന്‍സ്‌കി പറഞ്ഞു.

നമ്മള്‍ നമ്മുടെ മാതൃരാജ്യത്താണ്. മിസൈലുകള്‍ കൊണ്ടോ ബോംബുകള്‍ കൊണ്ടോ ടാങ്കുകള്‍ കൊണ്ടോ അതു മാറില്ല. യുക്രൈന്‍ ജതയ്ക്കെതിരെ നടത്തുന്ന ആക്രമണത്തിന് റഷ്യ രാജ്യാന്തര ട്രൈബ്യൂണലില്‍ മറുപടി പറയേണ്ടി വരും.

ശക്തമായ ചെറുത്തുനില്‍പ്പിന് യുക്രൈന്‍ ജനതയെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ലോകം മുഴുവന്‍ യുക്രൈനെ അഭിനന്ദിക്കുന്നുണ്ട്- ഹോളിവുഡ് താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ. ഇന്ന് യുക്രൈന്‍ ജനത അജയ്യതയുടെ പ്രതീകമാണ്- സെലന്‍സ്‌കി പറഞ്ഞു.

 

Top