ഷാറൂഖ് ഖാന് കുള്ളന്റെ വേഷത്തിലെത്തുന്ന ചിത്രം സീറോയിലെ ആദ്യ ഗാനം നവംബര്‍ 23ന് പുറത്തുവിടും. അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.
ആഫിയ എന്ന കഥാപാത്രത്തെയാണ് അനുഷ്ക ശര്‍മ്മ കൈകാര്യം ചെയ്യുന്നത്. വീല്‍ചെയര്‍ രോഗിയാണ് അനുഷ്ക. പിന്നീട് ഷാരൂഖ് ഖാന് അനുഷ്കയുമായി പ്രണയത്തിലാകുകയാണ്. സിനിമാ താരമായാണ് കത്രീന കൈഫ് എത്തുന്നത്. കത്രീനയുമായും ഷാരൂഖ് പ്രണയത്തിലാകുന്നുണ്ട്.
ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹിമാന്‍ഷു ശര്‍മ, സല്മാന് ഖാന്, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.
Mazboot kaam karne mein thoda time toh lagta hai dost! Aur kaun bola 19th Nov? Gaana humara hai toh hum bataayenge na ? Kar li hai baat humne director se, 23rd Nov ko aayega! Tab tak pakad ke baitho…dil!
— Bauua (@BauuaSingh) November 20, 2018
ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെ-ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.