കൊച്ചി : സീറോ മലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ വൈദികര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. മറ്റന്നാള്‍ മുതല്‍ വൈദികര്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു.
10 മണി മുതല്‍ 4 മണിവരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂ. ചോദ്യം ചെയ്യലിനിടെ വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള അനുവദിക്കണം. ഏഴ് മണിക്കൂറിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സീറോ മലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട് നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.