സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: അപ്പീല്‍ നല്‍കും; കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാന്‍ സമിതി

angamaly diocese

കൊച്ചി: സിറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും.

ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനും കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്കുമായി മൂന്നംഗ മെത്രാന്‍ സമിതിയേയും സഭ നിയോഗിച്ചിച്ചുണ്ട്.

Top