സിറോ മലബാര്‍ സഭ വ്യാജ രേഖ കേസ്; അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതിയായ ആദിത്യന് എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എംടെക് പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആദിത്യന്റെ ആവശ്യം. എന്നാല്‍, തെളിവ് നശിപ്പിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, മൊഴി എടുപ്പ് പൂര്‍ത്തിയാക്കി കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ മറ്റെന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കമ്പ്യൂട്ടര്‍ വിദഗ്ധനായതിനാല്‍ ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളിക്കളഞ്ഞു.

Top