സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാനൊരുങ്ങി സിനഡ്

കൊച്ചി: സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം. അല്‍മായരെയും ഉള്‍പ്പെടുത്തിയാകണം സമിതികള്‍ രൂപീകരിക്കേണ്ടതെന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനഡ് വ്യക്തമാക്കി.

പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ പരിഹാരം ഉണ്ടാക്കണമെന്നും സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും സിനഡ് കൂട്ടിച്ചേര്‍ത്തു. ഇതിനായി സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ ലക്ഷ്യമിടുന്നത്.

Top