സെറോ സര്‍വേയില്‍ 80 ശതമാനം പേര്‍ക്കും പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊവിഡില്‍ കേരളത്തില്‍ ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയെന്ന് സെറോ പ്രിവിലന്‍സ് പഠന റിപ്പോര്‍ട്ട്. 80 ശതമാനത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി വൈകവരിക്കാനായിട്ടുണ്ടെന്നാണ് കേരളം നടത്തിയ പഠന റിപ്പോര്‍ട്ട് എന്നാണ് സൂചന. വാക്‌സിനേഷനും രോഗം വന്നു പോയതും പ്രതിരോധ ശേഷി നേടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍. ഇതില്‍ തന്നെ വാക്‌സിനേഷനാണ് പ്രതിരോധത്തില്‍ പ്രധാന ഘടകമായതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുതിയ പഠന റിപ്പോര്‍ട്ട് ആശാവഹമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊവിഡ് രോഗ പ്രതിരോധത്തില്‍ മുന്നേറാനായതിന്റെ സൂചന കൂടിയാണ് പുതിയ സെറോ പ്രിവിലന്‍സ് പഠന റിപ്പോര്‍ട്ട്.

കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞിരിക്കാമെന്ന വ്യക്തമായ സൂചനയാണ് സെറോ പ്രിവിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. അഞ്ച് വയസിനു മുകളില്‍ ഉള്ള കുട്ടികള്‍, പതിനെട്ട് വയസിന് മുകളില്‍ പ്രായം ഉള്ളവര്‍, പതിനെട്ട് വയസിന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍,അഞ്ച് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലാണ് കേരളം പഠനം നടത്തിയത്.

വാക്‌സിനേഷന് ഇനിയും വേഗത കൈവരിക്കാനായാല്‍ കേരളത്തിന് വലിയ തോതില്‍ രോഗ പ്രതിരോധം നേടാന്‍ കഴിയുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

Top