സിക്ക വൈറസ്; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിതിഗതി വിലയിരുത്താന്‍ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വിദഗ്ധരും വെക്ടര്‍ രോഗ വിദഗ്ധരും അടങ്ങുന്നതാണ് സംഘം. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെയാണ് കേരളത്തില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്ത് 13 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

 

Top