സിക്ക വൈറസ് ബാധ; കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് കര്‍ശന പരിശോധന

ചെന്നൈ: സിക്ക വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി. കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തെ വിന്യസിക്കും. കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ 13 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയാറാക്കി.

Top