ജയ്പുര്‍: രാജസ്ഥാനില്‍ സിക വൈറസ് വ്യാപിക്കുന്നു. 18 പേര്‍ക്കു കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അമ്പതിലേറെയായി. ജയ്പുരിലെ ശാസ്ത്രിനഗറിലാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത 10 കേസുകള്‍. രോഗം കൂടുതല്‍ പേരിലേക്കു പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 22 ന് ആണ് സംസ്ഥാനത്ത് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം ബാധിച്ചവരില്‍ മുപ്പതോളം പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ശാസ്ത്രിനഗറിനു പുറത്തുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രദേശം സന്ദര്‍ശിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.