ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് വ്യാപിക്കുന്നു. സംസ്ഥാനത്ത് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ശാസ്ത്രി നഗറിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. പ്രദേശത്ത് 75 സ്ത്രീകള്‍ ഉള്‍പ്പെടെ 133 പേര്‍ നിരീക്ഷണത്തിലാണ്. രോഗം കൂടുതല്‍ പേരിലേക്കു പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്ത് 276 ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്. 11,313 വീടുകളിലാണ് ടീം പരിശോധന നടത്തിയത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 22 ന് ആണ് സംസ്ഥാനത്ത് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശാസ്ത്രിനഗറിനു പുറത്തുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രദേശം സന്ദര്‍ശിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.