ഹരാരെ:സിംബാബ്‌വെ മുൻ പ്രഥമവനിത ഗ്രേസ് മുഗാബെയുടെത് വ്യാജ പിഎച്ച്ഡിയെന്ന് കണ്ടെത്തൽ. ഇവർക്ക് പിഎച്ച്ഡി ലഭിക്കാൻ ഒത്താശ ചെയ്തു കൊടുത്തതിന്റെ പേരിൽ സർവകലാശാല വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തു .
വർഷങ്ങൾ നീണ്ട ഗവേഷണപഠനങ്ങൾ നിർബന്ധമാണെന്നിരിക്കെ, ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രഥമവനിത പിഎച്ച്ഡി ഒപ്പിച്ചെടുത്തതിന്റെ പേരിലാണ് പ്രഫ. ലെവി നയാഗുരയെ അറസ്റ്റു ചെയ്തത്.
സർവകലാശാല സമിതിയുടെ അംഗീകാരമില്ലാതെ പ്രഫ. ലെവി നയാഗുര നേരിട്ട് ഇടപെടുകയായിരുന്നു. 2014ൽ, അന്ന് പ്രസിഡന്റായിരുന്ന ഭർത്താവ് റോബർട് മുഗാബെ നേരിട്ടെത്തിയാണു ഗ്രേസിനു പിഎച്ച്ഡി സമ്മാനിച്ചത്. വ്യാജമാണെന്ന് അന്നേ വിവാദമുണ്ടായിരുന്നു.