ഹാരാരെ: സിംബാബ്വെയില് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെ സൈന്യമാണ് വെടിവയുതിര്ത്തത്.
സമരക്കാരെ നേരിടാന്‍ ഹരാരെയിലെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ജനകീയ വോട്ട് തങ്ങള്‍ക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഡിസി സഖ്യം പ്രതിഷേധ സമരം തുടങ്ങിയത്.
അതേസമയം, വോട്ടെണ്ണലില്‍ സാനു പിഎഫ് പാര്‍ട്ടി ശക്തമായ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.