തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ നഷ്ടം കുറച്ച് തിരിച്ചുവരവ് പ്രകടിപ്പിച്ചു തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 73 ശതമാനമായാണ് കുറച്ചത്. നഷ്ടം 390 കോടിയില്‍ നിന്ന് 106 കോടിയിലേക്കാണ് താഴ്ത്തിയത്.
ഇത് കൂടാതെ സൊമാറ്റോയുടെ വരുമാനത്തിലും വര്‍ദ്ധനവിലുണ്ടായി. ഇത് 40 ശതമാനം വര്‍ദ്ധിച്ച് 466 കോടി രൂപയായി. സ്വിഗിയാണ് സൊമാറ്റോയുടെ മുഖ്യ എതിരാളി. ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഊബറിന്റെ സംരംഭമായ ഊബര്‍ ഈറ്റ്‌സ് കൂടി ഈ രംഗത്തേക്കെത്തിയതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുക്കുകയാണ്.