ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിനെ സൊമാറ്റോ ഏറ്റെടുത്തു. അതിവേഗ ഡെലിവറി സർവീസ് നൽകുന്ന ആപ്പ് എന്നതാണ് ബ്ലിങ്കിറ്റിന്റെ പ്രത്യേകത. 4,447 കോടി രൂപയുടെ കരാറിലാണ് സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്. 33,018 ഇക്വിറ്റി ഷെയറുകളാണ് കരാറിൽ ഉള്‍പ്പെടുന്നത്.
ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വേഗത വർധിപ്പിക്കുക എന്നതാണ് കരാറിലൂടെ സോമറ്റോ ലക്ഷ്യമിടുന്നത്. ബ്ലിങ്കിറ്റിനെ സ്വന്തമാക്കുന്നതിലൂടെ സൊമാറ്റോ അതിവേഗ കുതിച്ച് ചാട്ടം നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സോമറ്റോയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഈ കരാറിലൂടെ സാധിക്കും. മുമ്പ് ഗ്രോഫേഴ്‌സ് എന്നാണ് ബ്ലിങ്കിറ്റ് അറിയപ്പെട്ടിരുന്നത്.
ബ്ലിങ്കിറ്റിന് സോമറ്റോ ഇതിനകം150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഈ തുക കുറച്ചതിനു ശേഷമുള്ള തുകയായിരിക്കും കൈമാറുക.