സുല്‍ത്താന്‍ബത്തേരി: തേലംപറ്റയിലും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കു പശുവിനെ ആക്രമിച്ചു കൊന്നതിനെ തുടര്‍ന്ന് വനപാലകര്‍ പശുവിന്റെ ജഡം സഹിതം കൂട് സ്ഥാപിക്കുകയായിരുന്നു. പെണ്‍കടുവയാണ് കൂട്ടില്‍ അകപ്പെട്ടത്.
കടുവയെ കൂടുസഹിതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയ വളപ്പിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുപോകുമെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.