മൃഗശാല ഉടമയെ സിംഹം കടിച്ചുകീറി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

lion

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ വൃദ്ധനെ സിഹം ആക്രമിച്ചു. മൃഗശാല ഉടമയായ മിക്കേ ഹോഡ്‌ഗെ(67) ആണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്.

സിംഹക്കൂട്ടില്‍ കയറിയ ഹോഡ്‌ഗെ പുറത്തിറങ്ങുന്നതിനു മുമ്പേ സിംഹം ഓടി അടുത്തേക്കെത്തുകയായിരുന്നു. ഹോഡ്‌ഗെയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. വിനോദ സഞ്ചാരികള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഹോഡ്‌ഗെയെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം കണ്ടുനിന്ന സഞ്ചാരികള്‍ അലറിവിളിച്ചതോടെ മൃഗശാല ജീവനക്കാര്‍ ഓടിയെത്തുകയും വെടിവെയ്ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട സിംഹം ഹോഡ്‌ഗെയെ ഉപേക്ഷിച്ച് പോയി.

ഗുരുതരമായി പരിക്കേറ്റ ഹോഡ്‌ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. 2010ലാണ് ബ്രിട്ടീഷുകാരനായ ഹോഡ്‌ഗെയും ഭാര്യ ക്രിസിയും ചേര്‍ന്ന് മൃഗശാല തുടങ്ങിയത്.

Top