ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ എന്നിവരുമായി ചേര്‍ന്നു കൊണ്ട് ചൈനീസ് ടെലികോം കമ്പനി ഇസഡ് ടി ഇ. 5 ജിയുമായി എത്താന്‍ ഒരുങ്ങുന്നു.
ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഇന്ത്യയില്‍ വേരുറപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ 5ജിയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഇസഡ് ടിഇ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സൊല്യൂഷന്‍സ് പ്രസിഡന്റ് ഫാന്‍ ഷാവോബിംഗ് അറിയിച്ചു.
ഇവിടെ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വടക്കും കിഴക്കുമുള്ള ഭാഗങ്ങളില്‍ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഇസഡ് ടി ഇ ഈയിടെ ബിഎസ്എന്‍എല്ലുമായി കരാര്‍ ഒപ്പിടുകയും, ഭാവിയില്‍ 5ജി കൊണ്ടു വരുമ്പോള്‍ അതിനുള്ള സഹായങ്ങള്‍ നല്‍കാമെന്ന് ഇസഡ് ടി ഇ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ എന്നിവരുമായി ചേര്‍ന്ന് ഇപ്പോള്‍ തന്നെ 5ജി ട്രയല്‍ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയില്‍ ഈ സേവനം ലഭ്യമാക്കുന്ന ഏകകമ്പനിയാണ് തങ്ങളെന്ന് ഇസഡ് ടി ഇ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പെംഗ് ഐഗുവാങ്ങ് പറഞ്ഞു.