സുക്കര്‍ബര്‍ഗിനെതിരെ ഓസ്‌ട്രേലിയയിലെ ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസരിന്റെ നിര്‍മ്മിച്ച വ്യാജപോസ്റ്റ് കണ്ടത് 1.2ദശലക്ഷം ആളുകള്‍. ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിന് ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ സുക്കര്‍ബര്‍ഗിന് നേരെ രൂക്ഷ പരിഹാസവുമായാണ് ചേസര്‍ പോസറ്റിട്ടത്. സമൂഹമാധ്യമങ്ങള്‍ വസ്തുതാ പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ശിശുപീഡകനായ സുക്കര്‍ബര്‍ഗ് വിശദമാക്കിയെന്നായിരുന്നു കുറിപ്പ് പറയുന്നത്.
ഈ കുറിപ്പ് വായിക്കാനായി പതിവില്‍ കവിഞ്ഞ് വായനക്കാര്‍ എത്തിയതോടെ സൈറ്റ് തകരാറിലായെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഏറെ താല്‍പര്യത്തോടെയാണ് കാണുന്നതെന്ന് വിശദമാക്കിയാണ് ദി ചേസര്‍ കുറിപ്പ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്.