അക്ഷരയ്ക്ക് സംവിധായകന്റെ പ്രശംസ

കമലഹാസന്റെ ഇളയ മകള്‍ അക്ഷരയ്ക്ക് സംവിധായകന്‍ ബല്‍ക്കിയുടെ പ്രശംസ. ബല്‍ക്കി സംവിധാനം ചെയ്യുന്ന ഷമിതാബിലാണ് അക്ഷര ആദ്യമായി അഭിനയിച്ചത്. വലിയ കഴിവുകള്‍ ഉള്ള നടിയാണ് അക്ഷരയെന്ന് ബല്‍ക്കി പറയുന്നു. ബോണ്‍ ആക്റ്ററാണ് അക്ഷര. അച്ഛന്‍ കമലഹാസന്റെയും അമ്മ സരികയുടെയും എല്ലാ ഗുണങ്ങളും അക്ഷരയ്ക്ക് കിട്ടിയിട്ടുണ്ട്. വളരെ പ്രയാസമേറിയ റോളായിരുന്നു ഷമിതാബില്‍ അക്ഷര കൈകാര്യം ചെയ്തത്. പക്ഷേ എളുപ്പത്തില്‍ അക്ഷര ഈ റോള്‍ കൈകാര്യം ചെയ്‌തെന്നും ബല്‍ക്കി. അമിതാഭ് ബച്ചനും ധനുഷുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ധനുഷ് ആദ്യമായിട്ടാണ് അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുന്നത്. ഇളയരാജയാണ് സംഗീതം. അടുത്ത ഫെബ്രുവരിയില്‍ ചിത്രം തിയെറ്ററുകളില്‍ എത്തും.

Top