അഗ്നി 5 മിസൈല്‍ മൂന്നാം ഘട്ട പരീക്ഷണം വിജയം

വീലര്‍ ദ്വീപ്: ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി നടന്നു. ഇന്നു രാവിലെ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി അഞ്ച്. രണ്ടാം ഘട്ട പരീക്ഷണം 2013 സെപ്റ്റംബറിലാണ് നടന്നത്.

അഗ്നി അഞ്ചിന് 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്. മിസൈലില്‍ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കളാണ് ഉണ്ടാവുക. 5000 കിലോമീറ്ററാണ് ദൂരപരിധി. മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ഏപ്രില്‍ 19 നായിരുന്നു.

Top