ന്യൂഡല്‍ഹി: ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ കേണ്‍ഗ്രസിന്റെ പ്രചാരണം പരാജയമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. തന്റെ കഴിവിനെ ഉപയോഗപ്പെടുത്തിയില്ല എന്ന അജയ് മാക്കന്റെ പ്രസ്താവനയില്‍ സഹതപിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മാക്കന് ഹൈക്കമാന്‍ഡിന് രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി ഏല്പിച്ചിരുന്ന എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വയ്ക്കുന്നതായും മാക്കന് നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെയണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അജയ് മാക്കന്റെ രാജി ആവശ്യം തള്ളുകയായിരുന്നു.