തൃശൂര്‍: അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ പ്രധാന കാരണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തതാണെന്നു ശിശുരോഗ വിദഗ്ധര്‍. കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതു പ്രയോജനപ്പെടുത്താന്‍ അവരെ എത്തിക്കുന്നതില്‍ ആരോഗ്യവകുപ്പിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. നിരവധി തവണ ഇവിടെ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആദിവാസികള്‍ പങ്കെടുക്കാന്‍ വാഹനം വിട്ടു വിളിച്ചുകൊണ്ടുവരേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
അമ്മമാരിലെ പോഷകാഹാരക്കുറവാണു ശിശുമരണങ്ങളുടെ പ്രധാന കാരണം. വിദ്യാഭ്യാസം നല്‍കി ബോധവത്കരണം നടത്തിയാലേ അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.