ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പാരിസ്ഥിതികാനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് അനുമതി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് പദ്ധതിയുടെ അനുമതിയ്ക്ക് ശിപാര്‍ശ ചെയ്തത്.
ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് പദ്ധതിക്ക് അനുമതി നല്‍കാം. 163 മെഗാവാട്ട് പദ്ധതിയാണ് ആതിരപ്പള്ളിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
2010 ല്‍ ഈ വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു . പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ വാദം സമിതി തള്ളി.