അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തില്‍ ഗണ്യമായ കുറവുണ്ടായതായി ജമ്മു-കാശ്മീര്‍ പൊലീസ് മേധാവി കെ രാജേന്ദ്രകുമാര്‍. 2013 നെ അപേക്ഷിച്ച് 2014ല്‍ നുഴഞ്ഞുകയറ്റത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. കാശ്മീരിലെ ജനങ്ങള്‍ സൈന്യത്തിനു രഹസ്യവിവരങ്ങള്‍ നല്‍കുന്നതില്‍ വര്‍ധനവുണ്ടായതായും ഇതു നുഴഞ്ഞുകയറ്റശ്രമങ്ങളെ തടയാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇവിടെ ഇപ്പോള്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതായും ഡിജിപി അറിയിച്ചു. കാഷ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിലെ യുവാക്കള്‍ ഭീകരസംഘടനകളിലേക്കു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുതടയുമെന്നും അദ്ദേഹം അറിയിച്ചു.

Top