അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിവയ്പ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം വെടിവയ്പ് നടത്തി. ജമ്മു കശ്മീരിലെ ഹിരാനഗര്‍ മേഖലയില്‍ നാലിടങ്ങളിലായി പാക് സൈന്യം ഇന്ന് രാവിലെ വെടിവെപ്പ് നടത്തി. ഗ്രാമവാസികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച ജമ്മുവിലെ ഹിരാനഗര്‍ സെ്കടറിലെ അഞ്ചു ബിഎസ്എഫ് പോസ്റ്റുകള്‍ക്കും കത്തുവ സെക്ടറിലെ രണ്ടു സൈനിക പോസ്റ്റുകള്‍ക്കും നേരെ വെടിവയ്പ്പുണ്ടായിരുന്നു. പാകിസ്താനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു

Top