കൊല്‍ക്കത്ത: ഐ.എസ്.എല്ലിലെ സൂപ്പര്‍ ടീമുകളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയ്ന് എഫ്.സിയും തമ്മില്‍ ഇന്നലെ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ തീപാറുമെന്ന് പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നു മല്‍സരം. ഗോള്‍ നേടാന്‍ ആക്രമിച്ചു കളിക്കാതെ ഇരുടീമും സമനിലയ്ക്കുവേണ്ടിയാണ് ശ്രമിച്ചത്. അതുകൊണ്ടു തന്നെ വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രമേ മല്‍സരത്തില്‍ പിറന്നുള്ളൂ.
രണ്ടാംപകുതിയില്‍ അത്ലറ്റികോ നായകന് ലൂയിസ് ഗാര്ഷ്യക്കാണ് കളിയിലെ ഏറ്റവും മികച്ച ഗോളവസരം ലഭിച്ചത്. എന്നാല്‍ 62ാം മിനിറ്റില്‍ വലതുമൂലയില്‍ നിന്നുള്ള ഗാര്‍ഷ്യയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറിള് തട്ടിത്തെറിക്കുകയായിരുന്നു.പോയിന്റ് പട്ടികയില്‍ അത്ലറ്റികോയും ചെന്നൈയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇരുടീമിനും 13 പോയിന്റ് വീതമാണുള്ളത്.