കോഴിക്കോട്: പ്രധാന അധ്യാപകന് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജെയിംസ് മാത്യു എംഎല്‍എയ്ക്ക് പൊലീസ് നോട്ടീസ് നല്കി. എംഎല്‍എ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ടീസ് വീട്ടില്‍ പതിക്കുകയായിരുന്നു. 24-ാം തിയതിക്കുള്ളില്‍ ഹാജരാകണമെന്നാണ് നോട്ടീസ്.